മലപ്പുറം: പറങ്കിമൂച്ചിക്കലിലെ തുണിക്കടയുടെ ഷട്ടറും ഗ്ലാസ് ഡോറും തകർത്ത് വിൽപനക്കുവെച്ച വസ്ത്രങ്ങളും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ കൗമാരക്കാരായ രണ്ടുപേർ പിടിയിൽ. 2021 നവംബർ 28ന് നടന്ന മോഷണത്തിൽ കടയുടമയുടെ പരാതിയിൽ മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു.
കാണാതായ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കൗമാരക്കാരായ പ്രതികൾ പിടിയിലായത്. പിടിയിലായവരെ നിയമനടപടികൾക്ക് ശേഷം കോഴിക്കോട് ജുവനൈൽ ഹോമിലേക്ക് മാറ്റി. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ്, എസ്.ഐ അബ്ദുൽ നാസിർ, എ.എസ്.ഐ സിയാദ് കോട്ട, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹാരിസ്, രതീഷ് കുമാർ, സി.പി.ഒ ദിനു, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ഗിരീഷ്, ഷഹേഷ്, ജസീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.