തേഞ്ഞിപ്പലം: കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ തേഞ്ഞിപ്പലം പൊലീസ് ഇൻസ്പെക്ടറുടെ ജനദ്രോഹ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം. നിസാര കാര്യങ്ങൾക്ക്പോലും അമിതപിഴ ഈടാക്കുന്നതും പോർവിളി നടത്തി സംസാരിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഇൻസ്പെക്ടർ ജി. ബാലചന്ദ്രെൻറ പൊലീസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പെരുവള്ളൂരിൽ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇയാൾക്ക് എതിരെ സ്ഥലം എം.എൽ.എയും രംഗത്ത് വന്നു. ചെറുകിട കച്ചവടക്കാർക്ക് മേൽ താങ്ങാനാവാത്ത അമിത പിഴ ചുമത്തിയ കേസുകളും ഉണ്ട്. ഇയാളുടെ നടപടിക്ക് എതിരെ കഴിഞ്ഞ ദിവസം പി. അബ്ദുൽ ഹമീദ് എം.എൽ.എ മുഖ്യമന്ത്രി, ജില്ല പൊലീസ് മേധാവി എന്നിവർക്കും കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.