തിരുനാവായ: നിരന്തരം അപകടങ്ങൾ വിതച്ച് തിരുനാവായ-പുത്തനത്താണി റോഡിൽ പെരുകിവരുന്ന ടോറസ് ലോറികൾക്കെതിരെ ജനകീയ പ്രക്ഷോഭം നടത്താനൊരുങ്ങി ജനങ്ങൾ. ഒരു നിയന്ത്രണവുമില്ലാതെ രാവിലെ ഏഴുമുതൽ ചീറിപ്പായുന്ന ലോറികൾ ചെറുകിട വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ ഭീഷണിയാണുയർത്തുന്നത്. കഴിഞ്ഞദിവസം ചന്ദനക്കാവിൽ ബൈക്കിലിടിച്ച് യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം.
ടോറസ് ലോറികളെ ഭയന്ന് ജീവനും കൈയിൽ പിടിച്ചാണ് ഈ പാതയിൽ ചെറുകിട വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്നത്. സ്കൂൾ സമയങ്ങളിലും സ്ഥിതി മറിച്ചല്ല. ഈ സാഹചര്യത്തിലാണ് ടോറസ് ലോറികൾക്ക് നിയന്ത്രണങ്ങൾ വരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ എടക്കുളത്ത് കക്ഷിഭേദമന്യേ എല്ലാ സംഘടനകളെയും ക്ലബുകളെയും അണിനിരത്തി നാട്ടുകാർ ജനകീയ പ്രതിരോധത്തിനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.