തിരൂരങ്ങാടി: തൃക്കുളം മണ്ഡലം കോൺഗ്രസ് യോഗം ഉന്തിലും തള്ളിലും കലാശിച്ചു. ബുധനാഴ്ച പന്താരങ്ങാടിയിലെ ഓഫിസിൽ നടന്ന യോഗത്തിലാണ് സംഘർഷം.
തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഏതാനും വർഷം മുമ്പാണ് തിരൂരങ്ങാടി, തൃക്കുളം മണ്ഡലങ്ങളായി വിഭജിച്ചത്. അവിഭക്ത മണ്ഡലം കമ്മിറ്റിയുടെ വൈസ് പ്രസിഡൻറായിരുന്ന വി.വി. അബുവാണ് തൃക്കുളം മണ്ഡലം പ്രസിഡൻറ്.
ഏറെ നാളായി പ്രസിഡൻറ് സ്വന്തക്കാരെ മാത്രം അറിയിച്ച് എല്ലാം ചെയ്യുകയാണെന്ന് ഒരു വിഭാഗത്തിന് പരാതി ഉണ്ടായിരുന്നു.
അതിനിടെയാണ് ബുധനാഴ്ച യോഗം ചേരുന്നു എന്ന് സമൂഹ മാധ്യമങ്ങളിലൂടെ മറ്റു പ്രവർത്തകർ അറിയുന്നത്. ഇതറിഞ്ഞ് അവരും യോഗത്തിനെത്തി.
ഉത്തരവാദപ്പെട്ടവരാണ് യോഗനടപടികൾ നിർവഹിക്കേണ്ടതെന്ന് പറഞ്ഞ് ഇവർ ബഹളം വെച്ചതോടെ ഉന്തും തള്ളുമായി.
കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി കടവത്ത് സൈതലവി, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ കെ. ബീരാൻഹാജി, രാജീവ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യോഗനടപടികളെ ചോദ്യം ചെയ്തത്. സംഘർഷമായതോടെ യോഗം നടത്താനാവാതെ എല്ലാവരും പിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.