തിരൂരങ്ങാടി: മൂന്ന് വർഷം മുമ്പ് നടന്ന തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ നവീകരണം വീണ്ടും ചർച്ചയാകുന്നു. 2021-22ൽ, 24 ലക്ഷം രൂപ കണക്കാക്കി കേരള പോലീസ് ഹൗസിങ് സൊസൈറ്റിയായിരുന്നു സ്റ്റേഷൻ നവീകരിച്ചത്. നവീകരണത്തിനായി സ്റ്റേഷൻ പരിധിയിലെ കടകളിൽ നിന്ന് പൊലീസ് നിർബന്ധപൂർവം സാധനങ്ങൾ വാങ്ങിയതായി ആക്ഷേപമുയർന്നിരുന്നു.
സാധനങ്ങൾ നൽകാത്ത കടയിൽ പൊലീസ് പരിശോധന നടത്തിയിരുന്നതായി വ്യാപാരികൾ പറയുന്നു. വ്യക്തികളിൽ നിന്ന് പണം പിരിച്ചതായും തൊണ്ടിമുതലായി പിടിച്ച ലോറികളിൽ നിന്നുള്ള മണൽ വരെ നവീകരണത്തിന് ഉപയോഗിച്ചതായും പരാതിയുയർന്നിരുന്നു.
മുൻ എസ്.പി എസ്. സുജിത് ദാസിന്റെ അടുപ്പക്കാരനായിരുന്നു അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നതടക്കമുള്ള ആരോപണങ്ങളാണ് യൂത്ത് ലീഗ് അടക്കമുള്ള സംഘടനകൾ അന്ന് ഉയർത്തിയത്. വിവിധ സംഘടനകൾ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, നടപടികളുണ്ടായില്ല. അന്നത്തെ പരാതിയിൽ വീണ്ടും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ റസാഖ് ജില്ല പോലീസ് മേധാവിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.