തിരൂരങ്ങാടി: വെന്നിയൂർ 33 കെ.വി വൈദ്യുതി സബ് സ്റ്റേഷൻ കമീഷൻ ചെയ്യുന്നതിന്റെ ഭാഗമായി 11 കെ.വി ലൈനിലേക്ക് സബ്സ്റ്റേഷനിൽനിന്ന് കേബിൾ വലിക്കുന്ന ജോലി ആരംഭിച്ചു.
വെന്നിയൂര്‍ 33 കെ.വി സബ്സ്റ്റേഷന് ഡിസംബറിൽ കമീഷൻ ചെയ്യുന്നതിന്റെ ഭാഗമായി ദേശീയപാത ക്രോസ് ചെയ്ത് ഭൂഗര്‍ഭ കേബ്ള്‍ അടുത്ത ദിവസം സ്ഥാപിക്കും. ലൈസന്‍സ് ഫീ തുക ദേശീയ പാത അതോറിറ്റിയില്‍ കെ.എസ്.ഇ.ബി അടവാക്കിയത് പ്രകാരം കട്ടിങ്ങിനുള്ള അനുമതി രണ്ടാഴ്ച മുമ്പ് ലഭിച്ചിരുന്നു. അടുത്ത ആഴ്ച കേബ്ൾ വലിക്കും. ഫീ ഇനത്തില്‍ 56371 രൂപയും ബാങ്ക് ഗാരന്റി ഇനത്തില്‍ 38500 രൂപയുമാണ് തിരൂര്‍ ട്രാന്സ്മിഷന് ഡിവിഷന് മുഖേന അടവാക്കിയത്.
പ്രവൃത്തി സംബന്ധിച്ച് നഗരസഭ ചെയര്മാന് കെ.പി. മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി ചെയർപേഴ്സൻ സുലൈഖ കാലൊടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ഇഖ്ബാല്‍ കല്ലുങ്ങല്‍, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിൽ, എക്സിക്യൂട്ടീവ് എൻജിനീയർ വേലായുധൻ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ റൈഹാനത്ത്, അസി. എൻജിനീയർമാരായ ബിജു, എൻ.എം. ഫസ് ലുറഹ്മാൻ, മുബഷിർ, കരാറുകാരൻ സി.എച്ച്. അലി എന്നിവര്‍ കഴിഞ്ഞ ദിവസം സന്ദർശിച്ച് വിലയിരുത്തിയിരുന്നു. തിരൂരങ്ങാടി നഗരസഭയിലേതുള്‍പ്പെടെ റോഡ് കീറിയാണ് കേബ്ള്‍ എടരിക്കോട് നിന്നും കൊണ്ടുവന്നത്.
വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് പുതിയ സബ് സ്റ്റേഷന്. എടരിക്കോട്, കൂരിയാട് എന്നിവിടങ്ങളില്‍ നിന്നും പുതിയ ഫീഡറുകള്‍ പുതിയ സബ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനാൽ നിലവിലെ ലോഡ് കുറക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.