തിരൂരങ്ങാടി: തീര്‍ഥാടക ബാഹുല്യവും പതിനായിരങ്ങള്‍ക്കുള്ള അന്നദാനവുമില്ലാതെ നടന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി. പതിനായിരങ്ങളാണ് ആണ്ടുനേര്‍ച്ചയുടെ വിവിധ ചടങ്ങുകളില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുത്തത്.
അരിയും നെയ്യും അടങ്ങുന്ന കിറ്റുകള്‍ ജാതിമത വ്യത്യാസങ്ങളില്ലാതെ മമ്പുറം മഹല്ലിലെ മുഴുവന്‍ വീടുകളിലും വിതരണം ചെയ്തു.
മഖാം കമ്മിറ്റി പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മമ്പുറം ഖതീബ് വി.പി. അബ്ദുല്ലക്കോയ തങ്ങള്‍ക്ക് കിറ്റ് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ. മുഹമ്മദ് ഹാജി, കെ.പി. ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, ഇബ്രാഹീം ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, കബീര്‍ ഹാജി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ എന്നിവര്‍ സംബന്ധിച്ചു.
മഖാമില്‍ നടന്ന ഖുര്‍ആന്‍ ഖത്മ് ദുആ സദസ്സോടെയാണ് നേര്‍ച്ചക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്. സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമാപന പ്രാർഥനക്ക് നേതൃത്വം നല്കി. അഹ്മദ് ജിഫ്രി മമ്പുറം, വി.പി. അബ്ദുല്ലക്കോയ തങ്ങള്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി തരിശ് എന്നിവർ സംബന്ധിച്ചു.
യു. ശാഫി ഹാജി നന്ദി പറഞ്ഞു. രാത്രി നടന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.