തിരൂരങ്ങാടി: മുസ്ലിം ലീഗിെൻറ അടിത്തറ ഭദ്രമാണെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് നേടിയത് ഉജ്ജ്വല വിജയമാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റി വിജയിച്ച യു.ഡി.എഫ് സാരഥികൾക്ക് നൽകിയ സ്വീകരണവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഫർ ചേളാരി അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, അഡ്വ. ഫൈസൽ ബാബു, സലിം ഐദീദ് തങ്ങൾ, പി.കെ. നവാസ്, വീക്ഷണം മുഹമ്മദ്, സി.എം.കെ. മൊയ്ദീൻ കുട്ടി, വി.പി. കുഞ്ഞാപ്പു, ഹനീഫ മൂന്നിയൂർ, എം. സെയ്തലവി പടിക്കൽ, സറീന ഹസീബ്, കെ.ടി. സാജിദ, എൻ.എം. സുഹറാബി, ഹനീഫ ആച്ചാട്ടിൽ, യു. ഉമ്മർകോയ, അൻസാർ കളിയാട്ടമുക്ക്, എം.പി. സുഹൈൽ പാറക്കടവ്, ആബിദ് കുന്നത്ത് പറമ്പ്, ജാഫർ വെളിമുക്ക്, റഹീദ് പടിക്കൽ, നവാസ് കളിയാട്ടമുക്ക്, അസീസ് ആലുങ്ങൽ, ഷമീം പാലക്കൽ, ജിൻഷൻ തയ്യിലക്കടവ്, നൗഫൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.