ആ​ത​വ​നാ​ട്‌ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഡി​ജി​റ്റ​ൽ ഗ്രാ​മ​സ​ഭ

പ്രവാസികൾക്ക് ഡിജിറ്റൽ ഗ്രാമസഭ ഒരുക്കി ആതവനാട്‌ പഞ്ചായത്ത്

ആതവനാട്‌: ഗ്രാമപഞ്ചായത്തിൽനിന്ന് വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കായി പ്രവാസി ഗ്രാമസഭ സംഘടിപ്പിച്ച് ആതവനാട്‌ ഗ്രാമപഞ്ചായത്ത് ഭരണസമിതി. പരമ്പരാഗത ഗ്രാമസഭകളിൽനിന്ന് വ്യത്യസ്തമായി ഡിജിറ്റൽ ഗ്രാമസഭയാണ് ഒരുക്കിയത്.

ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തിൽ ഗ്രാമസഭ സംഘടിപ്പിക്കുന്നത്. പ്രസിഡന്‍റ് ടി.പി. സിനോബിയ, വൈസ്‌ പ്രസിഡന്‍റ് കെ.പി. ജാസർ എന്നിവരുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രവാസികളോടൊപ്പം ഡിജിറ്റൽ ഗ്രാമസഭയിൽ പങ്കെടുത്തു. പ്രവാസികളുടെകൂടി സൗകര്യം മാനിച്ച് രാത്രി എട്ടിന് തുടങ്ങിയ ഡിജിറ്റൽ ഗ്രാമസഭ രാത്രി 10 വരെ നീണ്ടു. പഞ്ചായത്ത്‌ ഹാളിൽനിന്ന് നിയന്ത്രിച്ച പ്രവാസി ഗ്രാമസഭയിൽ പ്രവാസികളുടെ ക്ഷേമവും നാടിന്‍റെ പൊതുവികസനത്തിലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ചർച്ച ചെയ്തു. പ്രവാസി സംഘടനകളായ കെ.എം.സി.സി, ഇൻകാസ്, കേരള പ്രവാസിസംഘം എന്നിവയുടെ നേതാക്കൾ സംസാരിച്ചു. 

Tags:    
News Summary - Athavanad panchayat prepares digital gram sabha for expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.