അ​ബ്ദു​ല്ല ഷെ​യ്ക്ക്

കഞ്ചാവ് കേസ് പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു

തി​രൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യാ​നാ​യി ജ​യി​ലി​ൽ കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ പൊ​ലീ​സി​ന്റെ പി​ടി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ല്ല ഷെ​യ്ക്കാ​ണ് (21) പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ട​ത്.

പ്ര​തി​ക്കാ​യി തി​രൂ​ർ പൊ​ലീ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. കേ​സി​ൽ അ​ബ്ദു​ല്ല ഷെ​യ്ക്കി​നൊ​പ്പം പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ജ​ഹു​റ​ൽ മോ​ണ്ട്ലാ​ലും (31) പി​ടി​യി​ലാ​യി​രു​ന്നു. ഇ​രു​വ​രെ​യും തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ​യാ​ണ് ഹാ​ൻ​ഡ് ക​ഫി​ൽ​നി​ന്ന് കൈ ​ഊ​രി​യെ​ടു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് തി​രൂ​ർ പാ​ൻ​ബ​സാ​റി​ൽ​നി​ന്ന് 2.285 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇ​രു​വ​രും തി​രൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - Cannabis case accused escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.