ഓട്ടോ ഡ്രൈവറെ സമരാനുകൂലികൾ മർദിച്ച സംഭവം: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി

തിരൂർ: പണിമുടക്ക് ദിനത്തിൽ തിരൂരിൽ ഓട്ടോ ഡ്രൈവറെ സമരാനുകൂലികൾ അകാരണമായി മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ തിരൂർ പൊലീസിനോട് റിപ്പോർട്ട് തേടി.

പണിമുടക്ക് ദിവസമായ 2022 മാർച്ച് 28ന് തിരൂർ ജില്ല ആശുപത്രിയിലേക്ക് രോഗിയുമായി വന്ന തിരൂരിലെ ഓട്ടോ ഡ്രൈവർ യാസർ മുത്തൂരിനെയാണ് സമരാനുകൂലികൾ മർദിച്ച് പരിക്കേൽപ്പിച്ചത്. മർദിക്കുന്നതിന്റെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു.

കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മർദനത്തിനിരയായ യാസർ മനുഷ്യാവകാശ കമീഷനെ സമീപിക്കുകയായിരുന്നു.

Tags:    
News Summary - Auto driver beaten up by protestors: Human Rights Commission seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.