മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ട് കൂ​ട്ടാ​യി​യി​ൽ ക​ര​ക്ക​ടിഞ്ഞ​പ്പോ​ൾ

മത്സ്യബന്ധനത്തിനിടെ ബോട്ട് തകർന്നു; 20 ലക്ഷത്തിന്റെ നഷ്ടം

തിരൂർ: തിങ്കളാഴ്ച ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിറങ്ങിയ ബോട്ട് അപകടത്തിൽ തകർന്നു. ചൊവ്വാഴ്ച പുലർച്ച ഒന്നിനാണ് സംഭവം. ബേപ്പൂർ സ്വദേശി എം. അജയന്റെ ഉടമസ്ഥതയിലുള്ള 'ഹേമ' ബോട്ടാണ് തകർന്നത്. 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

ബംഗാൾ, ഒഡിഷ സ്വദേശികളായ ആറ് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. കരയിൽനിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തവെ എൻജിൻ പെടുന്നനെ ഓഫായി.

ഇതോടെ നിയന്ത്രണംവിട്ട ബോട്ട് കടലിൽ കുടുങ്ങി. ശക്തമായ കാറ്റിൽ ബോട്ട് കൂട്ടായി കാട്ടിലപ്പള്ളി ഭാഗത്ത് അടിയുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാരെത്തി ബോട്ടിലുള്ളവരെയും രണ്ടുലക്ഷം രൂപ വിലവരുന്ന വസ്തുക്കളും രക്ഷിച്ചു.

ശക്തമായ തിര ആഞ്ഞടിച്ച് ബോട്ട് തകർന്നിട്ടുണ്ട്. രണ്ടുദിവസം മുമ്പ് രണ്ടരലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷമാണ് കടലിൽ ഇറക്കിയിരുന്നത്.

Tags:    
News Summary - Boat wrecked while fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.