തിരൂർ: തിരൂർ ജില്ല ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിനു ശേഷമുള്ള അവശിഷ്ടങ്ങൾ തെരുവുനായ് കടിച്ചു പറിച്ചതായി നാട്ടുകാരുടെ പരാതി. അവശിഷ്ടങ്ങൾ ജീവനക്കാർ പ്ലാസ്റ്റിക് കവറിലാക്കി മോർച്ചറിക്കു പുറത്ത് വെച്ചതാണ് നായ് കടിച്ചതെന്നാണ് ആരോപണം.
തെരുവുനായ് കടിച്ചുവലിക്കുന്ന ദൃശ്യം പ്രദേശവാസിയാണ് ചിത്രീകരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമുള്ള മൃതദേഹ അവശിഷ്ടങ്ങൾ കൂടി കവറിൽ ഉണ്ടായിരുന്നുവെന്നും ജീവനക്കാർ അലംഭാവം കാണിച്ച് മോർച്ചറിക്ക് പുറത്ത് കെട്ടിെവച്ചതുകൊണ്ടാണ് നായ് അത് ഭക്ഷിക്കാൻ ഇടയായതെന്നുമാണ് ദൃശ്യമെടുത്തയാൾ ആരോപിക്കുന്നത്.
അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് അധികൃതരുടെ വിശദീകരണം. മൃതദേഹാവശിഷ്ടങ്ങൾ ഇത്തരത്തിൽ കവറുകളിൽ കെട്ടിവെക്കേണ്ട സാഹചര്യമില്ലെന്നും ശരീരഭാഗങ്ങൾ ശേഖരിക്കേണ്ട ഘട്ടത്തിൽ അതിനായി പ്രത്യേക സംവിധാനം ഉണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസറും തിരൂർ ജില്ല ആശുപത്രി സൂപ്രണ്ടും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.