തിരൂർ: സി.പി.എം ജില്ല സമ്മേളനം 27, 28, 29 തീയതികളിൽ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ (പി.പി. അബ്ദുല്ലക്കുട്ടി നഗർ) നടക്കും. 27ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എളമരം കരീം, കെ. രാധാകൃഷ്ണൻ, ബേബിജോൺ, ടി.പി. രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന് തുടക്കം കുറിച്ച് 26ന് വൈകീട്ട് നാലിന് പൊതുസമ്മേളന നഗരിയിൽ പതാക, കൊടിമര, ദീപശിഖ ജാഥകൾ സംഗമിക്കും.
19ന് വൈകീട്ട് നാലിന് 'യൂത്ത് സാമ്പ യുവത'യുടെ സമരോത്സവം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് 'അലോഷി പാടുന്നു' ഗാനസന്ധ്യ നടക്കും. 20ന് വൈകീട്ട് നാലിന് 'സ്ത്രീശാക്തീകരണം: വെല്ലുവിളികളും സാധ്യതകളും' സെമിനാർ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. പി.എം. ആതിര, ഡോ. ഷംസാദ് ഹുസൈൻ എന്നിവർ സംസാരിക്കും. തുടർന്ന് പു.ക.സ അവതരിപ്പിക്കുന്ന സുവർണ ഗീതങ്ങൾ അരങ്ങേറും. എക്സിബിഷൻ, പുസ്തകോത്സവം, കാർഷിക വിപണനമേള എന്നിവ കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിെൻറ ഭാഗമായി സെമിനാറുകളും കലാ സാംസ്കാരിക പരിപാടികളും
തിരൂർ: സി.പി.എം ജില്ല സമ്മേളനത്തിെൻറ ഭാഗമായി നടക്കുന്നത് നിരവധി സെമിനാറുകളും കലാ സാംസ്കാരിക പരിപാടികളും. 21ന് വൈകീട്ട് നാലിന് 'ദേശീയ വിദ്യാഭ്യാസ നയവും കേരളവും' സെമിനാർ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് കോൽക്കളി, ചവിട്ടുകളി, ഞാറ്റുപാട്ട് എന്നിവയും ആറിന് ഗസൽ സന്ധ്യയും അരങ്ങേറും. 22ന് വൈകീട്ട് നാലിന് 'ചങ്ങാത്ത മുതലാളിത്തവും വർഗസമരവും' സെമിനാർ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. 23ന് വൈകീട്ട് നാലിന് 'മലപ്പുറത്തിെൻറ ഇടതുപക്ഷ പൈതൃകം' സെമിനാർ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. ഹുസൈൻ രണ്ടത്താണി എന്നിവർ സംസാരിക്കും. ആറിന് മുദ്രാങ്കണം സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ അരങ്ങേറും. 24ന് ഉച്ചക്ക് രണ്ടിന് തിരൂർ - പൊന്നാനി പുഴയിൽ പടിഞ്ഞാറെക്കര മുതൽ തിരൂർ വരെ ജലഘോഷയാത്ര നടക്കും. 2.30ന് 'പ്രവാസവും കേരളവും' സെമിനാർ പി.ടി. കുഞ്ഞുമുഹമ്മദും 4.30ന് 'കവിതയും കാലവും' സെമിനാർ കവി മുരുകൻ കാട്ടാക്കടയും ഉദ്ഘാടനം ചെയ്യും. കവിയരങ്ങ് അരങ്ങേറും. ആറിന് ഫിറോസ് ബാബുവിെൻറ നേതൃത്വത്തിൽ ഗാനമേള നടക്കും.
25ന് ഉച്ചക്ക് 2.30ന് കോരങ്ങത്ത് സമുച്ചയത്തിൽ 'സഹകരണ മേഖലയും കേന്ദ്ര നയവും' സെമിനാർ കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്യും. തുടർന്ന് 'ഭരണഘടനയും പാർലമെൻററി ജനാധിപത്യവും' സെമിനാർ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. 27ന് വൈകീട്ട് നാലിന് 'മതവും ദേശീയതയും' സെമിനാർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സുനിൽ പി. ഇളയിടം, പി.എസ്. ശ്രീകല എന്നിവർ സംസാരിക്കും. വൈകീട്ട് ആറിന് തൃശൂർ ജനനയനയുടെ 'ഫോക്ക് ഈവ്' അരങ്ങേറും. 28ന് വൈകീട്ട് നാലിന് 'ദേശീയ രാഷ്ട്രീയവും ഇടതുപക്ഷവും' സെമിനാർ എം.എ. ബേബി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് കെ.പി.എ.സിയുടെ മരത്തൻ നാടകം അരങ്ങേറുമെന്നും സംഘാടകസമിതി ജനറൽ കൺവീനർ ഇ. ജയൻ, വൈസ് ചെയർമാൻ എ. ശിവദാസൻ, ട്രഷറർ അഡ്വ. പി. ഹംസക്കുട്ടി, കൺവീനർ പി.പി. ലക്ഷ്മണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.