ജി​ല്ല സ്കൂൾ ക​ലോ​ത്സ​വ​ ലോ​ഗോ പ്ര​കാ​ശ​നം മ​ല​യാ​ള സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​അ​നി​ല്‍

വ​ള്ള​ത്തോ​ൾ നി​ർ​വ​ഹി​ക്കു​ന്നു

ജി​ല്ല സ്കൂൾ ക​ലോ​ത്സ​വ​ം ലോ​ഗോ പ്ര​കാ​ശ​നം

തി​രൂ​ര്‍: തി​രൂ​രി​ലെ വി​വി​ധ സ്കൂ​ളു​ക​ൾ വേ​ദി​യാ​വു​ന്ന റ​വ​ന്യൂ ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. തി​രൂ​ര്‍ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ല​യാ​ള സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​അ​നി​ല്‍ വ​ള്ള​ത്തോ​ള്‍ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ബാ​പ്പു​ട്ടി പ​റ​പ്പൂ​രാ​ണ് ലോ​ഗോ രൂ​പ​ക​ല്‍പ​ന ചെ​യ്ത​ത്. ച​ട​ങ്ങി​ല്‍ തി​രൂ​ര്‍ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍മാ​ന്‍ പി. ​രാ​മ​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​ഡി.​ഇ മ​ല​പ്പു​റം കെ.​പി. ര​മേ​ശ്കു​മാ​ര്‍, ന​ഗ​ര​സ​ഭ അം​ഗ​ങ്ങ​ളാ​യ പി. ​ഷാ​ന​വാ​സ്, ഐ.​പി. സാ​ജി​റ, ബോ​യ്സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എ​ന്‍.​എ. ഗ​ഫൂ​ര്‍, വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ സി.​പി. മോ​ഹ​ന​ന്‍, ആ​ര്‍.​പി. ബാ​ബു​രാ​ജ്, എ.​പി. അ​ബ്ദു​ല്‍നാ​സ​ര്‍, ബി​ജു കെ. ​വ​ടാ​ത്ത്, വി​ദ്യാ​ല​ക്ഷ്മി, മ​നോ​ജ് ജോ​സ്, ശ്രീ​ശ​ന്‍, എ​ന്‍.​പി. മു​ഹ​മ്മ​ദ​ലി, പ്ര​വീ​ണ്‍, വി.​കെ. ര​ഞ്ജി​ത്ത്, ആ​ക്ട് പ്ര​തി​നി​ധി ക​രീം മേ​ച്ചേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. 

Tags:    
News Summary - District School Art Festival Logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.