തിരൂർ: സംസ്ഥാന സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷത്തിന് വേദി ഒരുങ്ങുന്നു. ഈ മാസം 10 മുതൽ 16 വരെ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എസ്.എം പോളിടെക്നിക് എന്നിവിടങ്ങളിലെ ഗ്രൗണ്ടിലാണ് വാർഷികാഘോഷ പരിപാടികൾ നടക്കുന്നത്.
മേളക്കായി ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് വലിയ പന്തൽ ഒരുങ്ങിക്കഴിഞ്ഞു. ശാസ്ത്രരംഗത്തെ കുതിപ്പുകൾ വ്യക്തമാക്കുന്ന ഐ.എസ്.ആർ.ഒയുടെ സ്റ്റാളാണ് മേളയുടെ പ്രധാന ആകർഷണം. കേരളത്തിന്‍റെ വ്യത്യസ്തമായ ടൂറിസം അനുഭവങ്ങളുടെ ആവിഷ്കരണമായ 'കേരളത്തെ അറിയാം' സ്റ്റാൾ, കേരള ചരിത്രം, അഭിമാന നേട്ടങ്ങൾ, പ്രതീക്ഷ, ഭാവി എന്നിവ പ്രകടമാക്കുന്ന 'എന്‍റെ കേരളം' തീം ഏരിയ ഉൾപ്പെടെ 250ഓളം ശീതീകരിച്ച സ്റ്റാളുകളാണ് മേളക്കായി ഒരുക്കുന്നത്.
കൂടാതെ കുടുംബശ്രീയുടേതുൾപ്പെടെ ഫുഡ് കോർട്ടുകൾ, വിവിധ കൃഷിരീതികളും കാർഷിക ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ എന്നിവയുമുണ്ടാകും. സംസ്ഥാന സർക്കാറിന്‍റെ മികവുറ്റ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്ന വിവിധ വകുപ്പുകളുടെ സ്റ്റാളുകളിലൂടെ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളിലെ സേവനങ്ങൾ ഉറപ്പാക്കാനും സാധിക്കും. മേളയോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും വിവിധ കലാപരിപാടികൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.