തിരൂർ: സിറ്റി ജങ്ഷൻ റെയിൽവേ ഓവർ ബ്രിഡ്ജ് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴാവുന്നത് തുടർക്കഥയാവുന്നു. പൈപ്പ് ലൈൻ പൊട്ടിയത് മൂലം വൻതോതിലാണ് ജലം തിരൂർ സിറ്റി ജങ്ഷൻ പ്രധാന റോഡിലൂടെ പാഴായി പോവുന്നത്. വെള്ളം വൻതോതിൽ കെട്ടിക്കിടക്കുന്നത് മൂലം സിറ്റി ജങ്ഷൻ പാലവും അപകടഭീഷണിയിലാണ്.
കൂടാതെ, റോഡരികിലൂടെ കാൽനട യാത്രക്കാർക്ക് വെള്ളം കെട്ടികിടക്കുന്നത് മൂലം നടക്കാനും പ്രയാസം നേരിടുന്നുണ്ട്. സിറ്റി ജങ്ഷനിലെ റെയിൽവേ ഓവർ ബ്രിഡ്ജിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴാവുന്നത് തുടർകഥയായിട്ടും അധികൃതർ ഇടപെടാത്തത് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.