ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണ യോ​ഗം കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മലപ്പുറം ജി​ല്ല ക​ലോ​ത്സ​വം: ലോ​ഗോ ക്ഷ​ണി​ച്ചു

ലോ​ഗോ ക്ഷ​ണി​ച്ചു
തി​രൂ​ർ: ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​യാ​റാ​ക്കി​യ ലോ​ഗോ​ക​ൾ ഒ​ക്ടോ​ബ​ർ 21ന് ​മു​മ്പ് എ.​സി. പ്ര​വീ​ൺ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ, ജി​ല്ല ക​ലോ​ത്സ​വം -22, കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് ആ​ല​ത്തി​യൂ​ർ എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. ഫോ​ൺ: 9847 877254. ഇ -​മെ​യി​ൽ: tirurpraveen@gmail.com

തി​രൂ​ർ: ന​വം​ബ​ർ 28 മു​ത​ൽ ഡി​സം​ബ​ർ മൂ​ന്നു​വ​രെ തി​രൂ​രി​ൽ ന​ട​ക്കു​ന്ന ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ, ജി​ല്ല​യി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ എം.​പി​മാ​ർ, എം.​എ​ൽ.​എ​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ, ക​ല​ക്ട​ർ വി. ​പ്രേം​കു​മാ​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സ് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ ചെ​യ​ർ​മാ​നാ​യും സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. മ​റ്റു​ഭാ​ര​വാ​ഹി​ക​ൾ: തി​രൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എ.​പി. ന​സീ​മ, തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. യു. ​സൈ​നു​ദ്ദീ​ൻ (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ന്മാ​ർ), ഇ​സ്മ​യി​ൽ മു​ത്തേ​ടം, ന​സീ​ബ അ​സീ​സ് മ​യ്യേ​രി, ഫൈ​സ​ൽ എ​ട​ശ്ശേ​രി, ഇ. ​അ​ഫ്സ​ൽ, സി. ​സു​ബൈ​ദ, തി​രൂ​ർ ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ (വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ), മ​ല​പ്പു​റം ഡി.​ഡി.​ഇ കെ.​പി. ര​മേ​ഷ് കു​മാ​ർ (ജ​ന. ക​ൺ.), മ​ല​പ്പു​റം ആ​ർ.​ഡി.​ഡി മ​നോ​ജ് കു​മാ​ർ, വി.​എ​ച്ച്.​എ​സ്.​ഇ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഉ​ബൈ​ദു​ല്ല, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ടി.​വി. ഗോ​പ​കു​മാ​ർ, മ​ല​പ്പു​റം ഡി.​പി.​സി. ര​ത്നാ​ക​ര​ൻ, തി​രൂ​ർ ഗ​വ. ബോ​യ്സ് എ​ച്ച്.​എ​സ്.​എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​ൻ. ഗ​ഫൂ​ർ, പ്രി​ൻ​സി​പ്പ​ൽ സി​ന്ധു ജി. ​നാ​യ​ർ (ജോ. ​ക​ൺ.) തി​രൂ​ർ ഡി.​ഇ.​ഒ പ്ര​സ​ന്ന​കു​മാ​രി (ട്ര​ഷ.). വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്ക​രി​ച്ചു.

തി​രൂ​ർ ഗ​വ. ബോ​യ്സ് സ്കൂ​ളി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രൂ​ർ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ യു. ​സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ക്ടോ​ബ​ർ 26ന് ​രാ​വി​ലെ 10ന് ​തി​രൂ​ർ ബോ​യ്സ് സ്കൂ​ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങും. തി​രൂ​ർ ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ, ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ബി.​പി അ​ങ്ങാ​ടി, തി​രൂ​ർ എ​സ്.​എ​സ്.​എം പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് ആ​ല​ത്തി​യൂ​ർ തു​ട​ങ്ങി​യ​വ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന് വേ​ദി​യാ​വു​ക. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ന​സീ​ബ അ​സീ​സ്, അം​ഗം വി.​കെ.​എം. ഷാ​ഫി, ഡി.​ഡി.​ഇ കെ.​പി. ര​മേ​ഷ് കു​മാ​ർ, തി​രൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി, പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Malappuram District kalolsavam Logo invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.