തിരൂർ: മിക്‌സ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യന്‍ ടീമിൽ ഇടംനേടി തിരൂർ സ്വദേശി മുഹമ്മദ് ഫസൽ. കൂട്ടായി പള്ളിവളപ്പ് മരത്തിങ്ങള്‍ മുസ്തഫ-നജ്മ ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് ഫസല്‍. ആഗസ്റ്റില്‍ ജമ്മുകാശ്മീരില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫസൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. വിദ്യാര്‍ഥിയായിരിക്കെ 2016ല്‍ ജില്ല കുങ്ഫു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് ജേതാവായിരുന്നു.
കക്കാട് ഐ.ടി.ഡി മാര്‍ഷല്‍ ആട്‌സ് ക്ലബില്‍ മൂന്നുവര്‍ഷമായി ബോക്‌സിങ്ങില്‍ പരിശീലനം നടത്തിവരുകയാണ് ഫസൽ. കഴിഞ്ഞ ഫെബ്രുവരി 27ന് പാലക്കാട് നടന്ന സ്റ്റേറ്റ് മിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 88 കിലോ കാറ്റഗറി വിഭാഗത്തില്‍ ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയിരുന്നു. പിന്നീട് കേരളത്തിനായി പുണെയിൽ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലും സ്വർണമെഡൽ നേടിയിരുന്നു.
ഫസലിനെ ആദരിച്ചു
കൂട്ടായി: പുണെയിൽ നടന്ന ദേശീയ മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണമെഡൽ നേടിയ മുഹമ്മദ് ഫസലിനെ 'എന്റെ കൂട്ടായി' ആദരിച്ചു. ടി.ബി.ആർ. കൂട്ടായി, പി.കെ. അലാവുദ്ദീൻ, അബൂബക്കർ, യു.വി. പുരുഷോത്തമൻ, ഫൈറോസ് മുഹാജിർ, പി.പി. ശിഹാബ്, അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.