തിരൂർ: കൊലപാതക ശ്രമക്കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എയർപോർട്ടിൽനിന്ന് തിരൂർ പൊലീസ് പിടികൂടി. മറ്റൊരു കേസിൽ തിരൂർ ജെ.എഫ്.സി.എം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മൂന്നങ്ങാടി പടിഞ്ഞാറെക്കര ചെറുവളപ്പിൽ മുസ്തഫയെയാണ് (34) തിരൂർ സി.ഐ ടി.പി. ഫർഷാദും സബ് ഇൻസ്പെക്ടർ ജിതിൻ വാസും സംഘവും അറസ്റ്റ് ചെയ്തത്.
2018 മേയ് 12നാണ് കേസിനാസ്പദമായ സംഭവം. മുസ്തഫയുടെ സഹോദരിയുടെ മകനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതിയുടെ സഹോദരനെ കൂട്ടായിയിൽ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. ശേഷം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു.
പ്രതി നാട്ടിലേക്കുവരുന്ന സമയം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് പിടികൂടി രണ്ട് കേസിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ തിരൂർ ജെ.എഫ്.സി.എം കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.