മുതലാളിമാരല്ല, മണ്ണും ചളിയും പുരണ്ട പാവങ്ങളാണ് മുസ്‌ലിം ലീഗ് പതാക പിടിച്ചത് -കെ.എം. ഷാജി

തിരൂർ: മുസ്‌ലിം ലീഗ് പതാക പിടിച്ചത് ഏറനാട്ടിലെയും മലപ്പുറത്തെയും മുതലാളിമാരല്ലെന്നും മണ്ണും ചളിയും ശരീരത്തിൽ പുരണ്ട പാവങ്ങളാണെന്നും കെ.എം. ഷാജി. ലീഗ് എപ്പോഴാണ് സമ്പത്തും ധനാഢ്യൻമാരെയും കണ്ട് തുടങ്ങിയത്? ഇതൊന്നുമില്ലാത്ത കാലത്താണ് ലീഗ് വരുന്നത്. ഞങ്ങളെ പഠിപ്പിക്കാൻ വന്നത് മഹാരഥന്മാരായ നേതാക്കന്മാരാണ് -തിരൂരിൽ നടന്ന മുസ്‍ലിം ലീഗ് മലപ്പുറം ജില്ല പ്രവർത്തക കൺവെൻഷനിൽ ഷാജി പറഞ്ഞു.

അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ലീഗുകാർ ഒരു പോലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. സി.പി.എമ്മിന്റെ പ്രൊഫൈലുകൾ പരിഹസിക്കുന്നത് പോലെ അധികാരമാണ് ലീഗിന്റെ രാഷ്ട്രീയമെന്ന് നിങ്ങൾ കരുതേണ്ട -ഷാജി വ്യക്തമാക്കി.

Tags:    
News Summary - Muslim League not by the capitalists but by the poor -KM Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.