വംശീയ അധിക്ഷേപം: വി. അബ്​ദുറഹ്മാൻ എം.എൽ.എക്കെതിരെ പ്രതിഷേധം

തിരൂർ: വംശീയ അധിക്ഷേപം നടത്തിയ താനൂർ എം.എൽ.എ വി. അബ്​ദുറഹ്മാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ പ്രതിഷേധ സംഗമം നടത്തി.

തിരൂർ ടൗണിൽ താനൂർ എം.എൽ.എയുടെ കോലം കത്തിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ സൽമാൻ താനൂർ ഉദ്ഘാടനം ചെയ്​തു. മണ്ഡലം കൺവീനർ വി.പി.എസ്. സഫ്‌വാൻ, മണ്ഡലം കമ്മിറ്റി അംഗം ഫുആദ് വെട്ടം തുടങ്ങിയവർ സംസാരിച്ചു.

തിരൂർ: എം.എൽ.എക്കെതിരെ പട്ടികവർഗ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് തിരൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ജില്ല സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്​തു. മണ്ഡലം സെക്രട്ടറി അഷ്റഫലി കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ഹാഷിം വെട്ടം, പി.ടി. ഉണ്ണി, മൊയ്​തീൻ കുട്ടി പാറപ്പുറത്ത്, ഇ.കെ. മുഹമ്മദ് സിബിൽ, ഗിരീഷ് ആലത്തൂർ, കെ.പി. റംഷി എന്നിവർ സംസാരിച്ചു.

Tags:    
News Summary - racial comment protest against V Abdurahiman MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.