തിരൂര്‍: തിരൂരില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തിരൂർ പൊലീസ് ലൈന്‍ റോഡിലും വാക്കാട് മലയാള സർവകലാശാല റോഡിലുമാണ് ഞായറാഴ്ച രാവിലെ അപകടമുണ്ടായത്. പൊലീസ് ലൈനില്‍ നിയന്ത്രണംവിട്ട ജീപ്പ് ബൈക്കിലും പോസ്റ്റിലും ഇടിച്ച് മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു.
കുറ്റിപ്പുറം ഭാഗത്തുനിന്ന് തൊഴിലാളികളുമായി കോഴിക്കോട് ഭാഗേത്തക്ക് പോകുകയായിരുന്ന ജീപ്പ് അമിത വേഗതയിൽ നിയന്ത്രണം വിട്ട് ബൈക്കിലും പോസ്റ്റിലും ഇടിച്ച ശേഷം മറിഞ്ഞു. അപകടത്തിൽ ജീപ്പിലെ യാത്രക്കാർക്കും ബൈക്ക് യാത്രികർക്കും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റവരെ കോട്ടക്കലിലും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ച ഒരു മണിയോടെയാണ് അപകടം നടന്നത്.ശബ്ദം കേട്ട് ഓടിെയത്തിയ നാട്ടുകാരും പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ജീപ്പ് ഡ്രൈവർ കോഴിക്കോട് മാങ്കാവ് താമസക്കാരനായ അനൂപിെൻറ കൈ അപകടത്തിൽ ജീപ്പിനുള്ളിൽ കുടുങ്ങിയിരുന്നു. ഫയർഫോഴ്സ് എത്തിയാണ് കൈ എടുത്തത്.
പരിക്കേറ്റവരെ തിരൂർ ജില്ല ആശുപത്രിയിലും കോട്ടക്കൽ, കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാക്കാട് മലയാള സര്‍വകലാശാലക്ക് സമീപത്തെ തീരദേശ ഹൈവേ റോഡില്‍ രാവിലെ ഏഴുമണിയോടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികന് ആശാന്‍പടി സ്വദേശിയെ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.