ശ​ക്ത​മാ​യ തി​ര​യി​ൽ​പ്പെ​ട്ട് ത​ക​ർ​ന്ന ഫൈ​ബ​ർ വ​ള്ളം 

തിരയിൽപ്പെട്ട് ഫൈബർ വള്ളം തകർന്നു

തിരൂർ: ശക്തമായ തിരയിൽപ്പെട്ട് ഫൈബർ വള്ളം തകർന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പറവണ്ണ പുത്തങ്ങാടി സ്വദേശി കുട്ടാത്ത് സിദ്ദീഖിന്‍റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളത്തിൽ പുത്തങ്ങാടിയിലേക്ക് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. രാവിലെ 10 മണിയോടെ ശക്തമായ തിരയിൽപ്പെട്ട് അഴിമുഖം കടലിലാണ് അപകടത്തിൽപ്പെട്ടത്.

അപകടം കണ്ട സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന ഫൈബർ വള്ളത്തിലെ തൊഴിലാളികളാണ് തൊഴിലാളികളെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. കോസ്റ്റല്‍ പൊലീസും കോസ്റ്റൽ ഗാർഡുമടക്കം എത്തിയശേഷമാണ് ഒഴുക്കിൽപ്പെട്ട വള്ളം കരക്കടുപ്പിക്കാനായത്.

അപകടത്തിൽ വള്ളം പൂർണമായും തകർന്നു. എൻജിനും മറ്റു സാമഗ്രികളും തകർന്നതോടെ നാലര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മത്സ്യതൊഴിലാളികൾ പറഞ്ഞു. കുട്ടാത്ത് അബ്ദുള്ളക്കുട്ടി, കമ്മാക്കാനെറ പുരക്കൽ സിദ്ദീഖ്, പുത്തൻ പുരയിൽ അബ്ദുസമദ്, തെങ്ങിൽ ഇസ്ഹാക്ക് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

Tags:    
News Summary - The fiber boat was broken by the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.