തിരൂരങ്ങാടി: റോഡ് നനക്കാനായി കൊണ്ടുവന്ന പമ്പ് സെറ്റ് മോഷണം പോയി ദിവസങ്ങൾക്ക് ശേഷം കുറ്റിക്കാട്ടിൽ കണ്ടെത്തി. വെഞ്ചാലി-കണ്ണാടിതടം റോഡ് കോൺക്രീറ്റ് ചെയ്യുന്ന സർക്കാർ കോൺട്രാക്ടറായ മുഹ്സിൻ റോഡ് നനക്കാൻ കൊണ്ടുവന്ന പമ്പ് സെറ്റ് റോഡരികിൽ ടാർപോളിൻ കൊണ്ട് മൂടിയിട്ടതായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച സ്ഥലത്തുനിന്ന് ഇത് നഷ്ടപ്പെടുകയായിരുന്നു. അന്നു തന്നെ തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി പല സി.സി.ടി.വികളും പരിശോധിച്ചു. ഒരു സി.സി.ടി.വിയിൽ പമ്പ് സെറ്റ് കൊണ്ടുപോകുന്ന വ്യക്തമല്ലാത്ത ദൃശ്യം ലഭിച്ചിരുന്നു. ആ വിഡിയോയിലെ രണ്ടുപേരെ കണ്ടെത്താൻ ശ്രമം നടത്തി.
അതിനിടയിലാണ് പമ്പ് സെറ്റ് വെഞ്ചാലി പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്റ്റേഷൻ പി.ആർ.ഒ സി. അനിൽ കുമാർ, സി.പി.ഒമാരായ ലക്ഷ്മണൻ, നിഖിൽ കൃഷ്ണ എന്നിവർ സ്ഥലത്തെത്തി പാടത്തിന്റെ അരികിലുള്ള കുറ്റിക്കാട്ടിൽനിന്ന് പമ്പ് സെറ്റ് പുറത്തെടുത്തു. പമ്പ് സെറ്റ് കിട്ടിയെങ്കിലും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുമെന്ന് സബ് ഇൻസ്പെക്ടർ എസ്.കെ. പ്രിയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.