തിരൂർ: കേവലം ഒരാഴ്ച െകാണ്ട് സ്വന്തമായി മോട്ടോർ ബൈക്ക് നിർമിച്ച് കൈയ്യടി നേടി 10ാം ക്ലാസുകാരൻ.
തിരൂർ ബി.പി അങ്ങാടി പൊയിലിശ്ശേരി അബ്ദുൽ നഹ്യാനാണ് പെട്രോൾ ഉപയോഗിച്ച് യാത്രചെയ്യാവുന്ന മോട്ടോർ ബൈക്ക് നിർമിച്ച് ശ്രദ്ധേയനായത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നഹ്യാന് ബൈക്ക് നിർമിക്കണമെന്ന താൽപര്യം ഉടലെടുത്തത്. 60 കിലോമീറ്റർ വരെ ബൈക്കിന് മൈലേജ് ലഭിക്കുന്നുണ്ട്.
ജി.ഐ പൈപ്പ്, ഹീറോ ഹോണ്ട ഫാഷൻ ബൈക്കിെൻറ എൻജിൻ, ഹാൻഡിൽ, ബ്രേക് ടയർ എന്നിവയും ഡുക്കിെൻറ മോഡൽ ലൈറ്റും ആണ് ബൈക്ക് നിർമിക്കാനായി ഉപയോഗിച്ചത്.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ശാസ്ത്രമേളയിൽ ജില്ല, സബ്ജില്ല മേളയിൽ പങ്കെടുക്കുകയും ജെ.സി.ബി, വിവിധയിനം ലൈറ്റുകൾ, മറ്റും നിർമിക്കുകയും ചെയ്തിട്ടുണ്ട് ഈ മിടുക്കൻ. ഓട്ടോമൊബൈൽ പഠിക്കണമെന്നാണ് ആഗ്രഹം. ബി.പി അങ്ങാടി പൊയിലിശ്ശേരി നാലകത്ത് അബ്ദുൽ നാസർ-ആസിയ ദമ്പതികളുടെ മകനാണ്. ഫാത്തിമ തൂബ, റുഷ്ദ എന്നിവർ സഹോദരിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.