തിരൂർ: തുഞ്ചൻ മെമോറിയൽ ഗവ. കോളജ് വിദ്യാർഥി മുഹമ്മദ് സക്കീർ എൻ.സി.സി കാഡറ്റുകളുടെ ദേശീയ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട എൻ.സി.സി കാഡറ്റുകളുമായി മത്സരിക്കുന്ന തൽ സൈനിക് ക്യാമ്പിലേക്കാണ് അവസരം ലഭിച്ചത്. ആഗസ്റ്റ് 25 വരെയാണ് ഡൽഹിയിൽ അന്തർദേശീയ തൽ സൈനിക് ക്യാപ് സംഘടിപ്പിക്കുന്നത്.
റൈഫിൾ ഷൂട്ടിങ്, ഒബ്സ്റ്റക്ക്ൾ ട്രൈനിങ്, മാപ്പ് റീഡിങ്, ടെന്റ് പിച്ചിങ് തുടങ്ങിയ മത്സര ഇനങ്ങൾ ഉൾക്കൊള്ളുന്നതാണ് ക്യാമ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനടന്ന പത്തോളം ക്യാമ്പുകളിലെ മികച്ച പ്രകടനം മുൻ നിർത്തിയാണ് സക്കീറിന് അവസരം ലഭിക്കുന്നത്.
പറവണ്ണ സ്വദേശിയായ സക്കീർ മൂന്നാം വർഷ ഫിസിക്സ് ബിരുദ വിദ്യാർഥിയാണ്. 29 കേരള ബറ്റാലിയന്റെ കീഴിൽ കേണൽ അഭിനവ് കുമാറിന്റേയും കോളജ് തലത്തിൽ പ്രിൻസിപ്പൽ ഡോ. അജിത്ത്, എൻ.സി സി ഓഫിസർ, ക്യാപ്റ്റൻ എന്നിവരുടെയും നേതൃത്വത്തിൽ സക്കീറിന് യാത്രയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.