തിരൂർ: സ്കൂൾ വിദ്യാർഥികൾക്ക് ഹാൻസ് വിൽപന നടത്തുന്നതിനിടെ ശേഖരിച്ചുവെച്ച പാക്കറ്റുകളുമായി രണ്ടുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ കണ്ണംകുളം ചേനാംവീട്ടിൽ ഷാഹുൽ ഹമീദ് (36), നിറമരുതൂർ തോലന്റകത്ത് ഓണം കോട്ടുകാവിൽ അഷ്റഫ്(50) എന്നിവരാണ് പിടിയിലായത്. സുഹൃത്തുക്കൾ ഹാൻസ് പാക്കറ്റുകൾ വാങ്ങുന്നത് ശ്രദ്ധയിൽപെട്ടത് വിദ്യാർഥികൾ പൊലീസിന് വിവരം നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. ഫയർ സ്റ്റേഷൻ സമീപത്തെ പെട്ടിക്കടയിലാണ് ഷാഹുൽ ഹമീദ് വിൽപന നടത്തിയിരുന്നത്. ഹാൻസ് ശേഖരം സൂക്ഷിച്ചുവെച്ചിരുന്നത് അഷ്റഫിന്റെ മാർക്കറ്റിലെ കടയിലായിരുന്നു. കടയിൽനിന്ന് 150 പാക്കറ്റ് ഹാൻസ് പൊലീസ് പിടിച്ചെടുത്തു. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ വി. ജിഷിൽ, സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒമാരായ അരുൺ, ദിൽജിത്ത് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.