മൂന്ന് നക്ഷത്രത്തോടെ കാക്കി യൂനിഫോമണിയാനുള്ള മുന്നൊരുക്കം പൂർത്തിയാക്കിയ ടി.പി. നദ നാടിനാകെ പ്രചോദനമാവുകയാണ്. റേഞ്ച് ഫോറസ്റ്റ് ഓഫിസർ പദവിയിലെത്തുന്ന ജില്ലയിലെ ആദ്യ വനിതയാണ് നദ. സംസ്ഥാനത്ത് ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ മുസ്ലിം പെൺകുട്ടിയുമാണ് ഇൗ 26കാരി. റേഞ്ച് ഫോറസ്റ്റ് ഓഫിസറായി കാടും നാടും കാക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്. അതും റാങ്ക് പട്ടികയിൽ ഒന്നാമതായി.
പൊന്നാനി പുഴമ്പ്രം തച്ചംപറമ്പത്ത് അബ്ദുൽ ഗഫൂറിന്റെയും അത്താണിക്കൽ നഫീസയുടെയും രണ്ട് മക്കളിൽ മൂത്തവളാണ് ഇൗ മിടുക്കി. പത്താം ക്ലാസ് വരെ പൊന്നാനി ഐ.എസ്.എസ് സ്കൂളിലും പ്ലസ് ടുവിന് എം.ഐ ഗേൾസിലുമാണ് പഠിച്ചത്. ബി.എസ്സി ഫോറസ്ട്രി ഹോണേഴ്സ് കോഴ്സിന് മണ്ണുത്തി കാർഷിക സർവകലാശാലയിലും പഠിച്ചു.
2017ലാണ് പ്രവേശന പരീക്ഷ എഴുതുന്നത്. 2019ലെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ പരീക്ഷയിലും അഭിമുഖത്തിലും ഒന്നാം റാങ്കുകാരിയായി. ആഗസ്റ്റ് ഒമ്പതിന് ജോലിയിൽ പ്രവേശിക്കും. ഒന്നര വർഷത്തെ പരിശീലനത്തിന് ഹിമാചൽ പ്രദേശ് സുന്ദർ നഗറിലെത്താനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.