മലപ്പുറം: ട്രാൻസ്ജെൻഡർ സമൂഹത്തിന് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് ഗ്രേസ് ബാനു. മലപ്പുറത്ത് തുടങ്ങിയ കേരള ക്വിയർ പ്രൈഡിെൻറ ഭാഗമായി നടന്ന ക്വിയർ അതിജീവനങ്ങളും നിയമ വ്യവസ്ഥയും എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ട്രാൻസ്ജെൻഡർ സമൂഹത്തിന് ഇപ്പോഴും മുഖ്യാധാരയിൽ അർഹമായ പരിഗണന ലഭിച്ചിട്ടില്ല. പ്രത്യേകിച്ച് ദളിത് വിഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക്. സംവരണ രംഗത്ത് അടക്കം ട്രാൻസിനെ തഴയുകയാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും ഭരണകൂടങ്ങളും കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വർഷങ്ങളായി സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ കൂട്ടത്തിൽ മുന്നിലാണ് ട്രാൻസ്ജെൻഡർ വിഭാഗമെന്നും അവർ വിശദീകരിച്ചു.
കോട്ടക്കുന്ന് ആർട്ട് ഗാലറിയിലെ ചിത്രപ്രദർശനത്തോടെയാണ് 12-ാമത് കേരള ക്വിയർ പ്രൈഡിന് തുടക്കമായത്. ആക്ടിവിസ്റ്റും അഭിനേതാവുമായ കൽകി സുബ്രമണ്യം ഉദ്ഘാടനം ചെയ്തു. കോട്ടക്കുന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ സൈബറിടങ്ങളും ക്വിയർ ജീവിതങ്ങളും, ഇന്റർ സെക്ഷണൽ ക്വിയർ, എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ഞായറാഴ്ച രാവിലെ 10ന് മലപ്പുറം ടൗൺഹാളിൽ ‘ഭരണകൂടം, മതം, രാഷ്ട്രീയം’ വിഷയത്തിൽ ചർച്ച നടക്കും. തുടർന്ന് കോട്ടക്കുന്ന് ഗേറ്റ് മുതൽ ടൗൺഹാൾ വരെ ക്വിയർ പ്രൈഡ് മാർച്ച് നടക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനവും തുടർന്ന് വിവിധ കലപാരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.