പുളിക്കല്‍: അറബിക് ഭാഷയുടെ പഠനവും പ്രചാരവും ലക്ഷ്യമാക്കി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന് പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് കാമ്പസില്‍ തുടക്കം. കാലിക്കറ്റ് സര്‍വകലാശാലയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായി സഹകരിച്ച് പി.ജി. ആൻഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ച പരിപാടി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. സയ്യിദ് മുഹമ്മദ് ശാകിര്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ അറബിക് ലാംഗ്വേജ് അക്കാദമി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് സ്വാഫി അല്‍ മുസ്തഗാനിമി ഉദ്ഘാടന സെഷനില്‍ മുഖ്യാതിഥിയായി. യു.എ.ഇ കവിയും ടാഗോര്‍ അവാര്‍ഡ് ജേതാവുമായ ശിഹാബ് ഗാനിം, കോഴിക്കോട് സര്‍വകലാശാല അറബിക് വിഭാഗം മേധാവി പ്രഫ. ഡോ. എ.ബി. മൊയ്തീന് കുട്ടി, സര്‍വകലാശാല അറബിക് വിഭാഗം അസോസിയേറ്റ് പ്രഫസര്‍മാരായ ഡോ. അബ്ദുല്‍ മജീദ്, ഡോ. അലി നൗഫല്‍, ഹൈദരാബാദ് ഇഫ്ളു സര്‍വകലാശാല അറബിക് സ്റ്റഡീസ് വിഭാഗം മുന്‍ മേധാവി പ്രഫ. മുസഫര്‍ ആലം എന്നിവര്‍ സെമിനാറിലെ വിവിധ സെഷനുകളില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.