കുറ്റിപ്പുറം: സമീപ പഞ്ചായത്തുകളിൽ തൊട്ടടുത്ത ദിവസങ്ങളിൽ അരങ്ങേറിയ രണ്ട് കൊലപാതകങ്ങൾ ജനങ്ങളിൽ ഭീതി പടർത്തുന്നു. രണ്ട് ദിവസം മുമ്പ് നടുവട്ടം വെള്ളാറമ്പ് വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഞായറാഴ്ച തവനൂർ കടകശ്ശേരിയിൽ സമാന സംഭവം നടന്നത്.
ഭർത്താവ് ഉപേക്ഷിച്ച രണ്ട് വയോധികരും തനിച്ചാണ് താമസിച്ചിരുന്നത്. ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ ഇയ്യാത്തുമ്മയുടെ ശരീരത്തിൽ ധരിച്ച സ്വർണാഭരണം നഷ്ടപ്പെെട്ടന്നാണ് മൃതദേഹം കണ്ട അയൽവാസികൾ പറയുന്നത്. ഇവരുടെ കഴുത്തിലും കൈയിലുമായി 20 പവൻ ആഭരണം ഉണ്ടായിരുന്നതായി പറയുന്നു.
കുറ്റിപ്പുറത്തെ വയോധികയുടെ കൊലപാതകം രാത്രിയോടെയായിരുന്നെങ്കിൽ തവനൂരിലെ സംഭവം ആളുകൾ വീടിന് പുറത്തുള്ള വൈകീട്ട് അഞ്ചോടെയാണ് നടന്നത്. പകൽ വയോധികയെ സ്വർണാഭരണത്തിനായി കൊലപ്പെടുത്തിയ സംഭവം നാട്ടുകാരിൽ ആശങ്ക പടർത്തുകയാണ്.
നടുവട്ടത്തെ കൊലപാതവും പണം ലക്ഷ്യംവെച്ചെന്ന തരത്തിലാണ് പൊലീസ് അന്വേഷണം. കൊലപാതകം നടന്ന വീട്ടിൽനിന്ന് 2,60,000 രൂപ പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടുകാരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നതെങ്കിലും രണ്ട് കൊലപാതകങ്ങളും സമാനമായതിനാൽ ഇതിന് പിന്നിൽ ഏതെങ്കിലും സംഘം പ്രവർത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
കുറ്റിപ്പുറത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില അയൽവാസികളെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. അടുപ്പിച്ചുള്ള സംഭവങ്ങൾ കുറ്റിപ്പുറം പൊലീസിന് ഏറെ വെല്ലുവിളി ഉയർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.