representational image

അ​ന​ധി​കൃ​ത ഫ്ല​ക്സു​ക​ളും ബാ​ന​റു​ക​ളും; ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം

മ​ല​പ്പു​റം: പു​തു​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലെ പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും എ​ടു​ത്തു​മാ​റ്റാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങും.

ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ല ത​ദ്ദേ​ശ വ​കു​പ്പ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വി​ഷ​യം നി​രീ​ക്ഷി​ക്കാ​നും ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നും ജി​ല്ല മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗം ചേ​രും. അ​ന​ധി​കൃ​ത ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ, ബാ​ന​റു​ക​ൾ, കൊ​ടി തോ​ര​ണ​ങ്ങ​ൾ, ഹോ​ഡി​ങു​ക​ൾ എ​ന്നി​വ നീ​ക്കി ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്ന് ന​വം​ബ​ർ 21ന് ​ത​ദ്ദേ​ശ വ​കു​പ്പ് ഇ​റ​ക്കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വ​കു​പ്പ് സ​ർ​ക്കു​ല​ർ പ്ര​കാ​രം ന​വം​ബ​റി​ൽ ത​ന്നെ ന​ട​പ്പാ​ക്കാ​നാ​ണ് നി​ർ​ദേ​ശം വ​ന്നി​രു​ന്ന​ത്.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കു​ക​ളാ​ണ് വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഡി​സം​ബ​ർ ആ​ദ്യ വാ​രം ത​ന്നെ വി​ഷ​യ​ത്തി​ൽ മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ എം.​കെ. റ​ഫീ​ഖ​യു​ടെ​യും ക​ൺ​വീ​ന​ർ എ​ൽ.​എ​സ്.​ജി.​ഡി ജോ​യ​ന്റ് ഡ​യ​റ​ക്ട​ർ പ്രീ​തി മേ​നോ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രും.

നി​ല​വി​ൽ അ​ഡി​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ​ർ​ക്കു​ല​റി​ൽ ന​ഗ​ര​സ​ഭ​ക​ളി​ൽ 1999ലെ ​ക​മാ​ന​ങ്ങ​ൾ വെ​ക്ക​ൽ, പൊ​തു​വി​ട​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ നി​യ​മ പ്ര​കാ​രം 5,000 രൂ​പ വ​രെ പി​ഴ ചു​മ​ത്താ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ എ​ടു​ത്ത് മാ​റ്റാ​നു​ള്ള ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ​നി​ന്ന് ഈ​ടാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

2021 ഡി​സം​ബ​ർ ര​ണ്ടി​ലെ ഹൈ​കോ​ട​തി വി​ധി​ന്യാ​യ​വും തു​ട​ർ വി​ധി​ക​ളും സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ളു​മാ​ണ് വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. പാ​ത​യോ​ര​ങ്ങ​ളി​ലെ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് യാ​ത്രാ​ത​ട​സ​ത്തി​നും ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച​മ​റ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Tags:    
News Summary - Unauthorized flexes and banner- To accept the initiative local institutions have instructed in Malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.