ആ​ഷ്ന ടോം​സ്, ഐ. ​അം​ബി​ക, ഡോ. ​എ​സ്. ര​ശ്മി, ഡോ. ​എ.​പി. ജ​നീ​ഷ, അ​ശ്വ​തി ഗം​ഗ, വി.​വി. ദൃ​ശ്യ, ഡോ. ​വി​ഷ്ണു മോ​ഹ​ന്‍, ഡോ. ​പി. സൗ​മ്യ

സ്‌​പെ​യി​നി​ലെ അ​ന്താ​രാ​ഷ്ട്ര സ​സ്യ​ശാ​സ്ത്ര കോ​ണ്‍ഗ്ര​സ്; കാ​ലി​ക്ക​റ്റി​ല്‍നി​ന്ന് ഒ​മ്പ​ത് ഗ​വേ​ഷ​ക​ര്‍

തേ​ഞ്ഞി​പ്പ​ലം: സ്​​പെ​യി​നി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ബൊ​ട്ട​ണി​ക്ക​ല്‍ കോ​ണ്‍ഗ്ര​സി​ന് കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ എ​ട്ട് ഗ​വേ​ഷ​ക​ര്‍. ജൂ​ലൈ 21 മു​ത​ല്‍ 27 വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ബോ​ട്ട​ണി പ​ഠ​ന വ​കു​പ്പി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​മ​ഞ്ജു സി. ​നാ​യ​ര്‍, ഡി.​എ​സ്.​ടി വി​മ​ൻ സ​യ​ന്റി​സ്റ്റ് ഡോ. ​എ.​പി. ജ​നീ​ഷ, ഗ​വേ​ഷ​ക​രാ​യ ആ​ഷ്ന ടോം​സ്, അ​ശ്വ​തി ഗം​ഗ, ഐ. ​അം​ബി​ക, വി.​വി. ദൃ​ശ്യ എ​ന്നി​വ​ര്‍ക്കും ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ലാ​യി ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​എ​സ്. ര​ശ്മി (റി​സ​ര്‍ച്ച് അ​സോ​സി​യേ​റ്റ്, ബൊ​ട്ട​ണി​ക്ക​ല്‍ സ​ര്‍വേ ഓ​ഫ് ഇ​ന്ത്യ, കോ​യ​മ്പ​ത്തൂ​ര്‍), ഡോ. ​പി. സൗ​മ്യ (റി​സ​ര്‍ച്ച് അ​സോ​സി​യേ​റ്റ്, ബൊ​ട്ടാ​ണി​ക്ക​ല്‍ സ​ര്‍വേ ഓ​ഫ് ഇ​ന്ത്യ, കൊ​ല്‍ക്ക​ത്ത), ഡോ. ​വി​ഷ്ണു​മോ​ഹ​ൻ യ​ങ് പ്ര​ഫ​ഷ​ന​ല്‍, കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല, മ​ണ്ണു​ത്തി) എ​ന്നി​വ​ര്‍ക്കു​മാ​ണ് പ്ര​ബ​ന്ധാ​വ​ത​ര​ണ​ത്തി​നു​ള്ള ക്ഷ​ണം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സ​സ്യ​വ​ര്‍ഗീ​ക​ര​ണ​ത്തി​നു​ള്ള നി​യ​മ​ങ്ങ​ളും ശു​പാ​ര്‍ശ​ക​ളും തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന സ​മ്മേ​ള​നം ആ​റു​വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ന്റ​ര്‍നാ​ഷ​ണ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ പ്ലാ​ന്റ് ടാ​ക്സോ​ണ​മി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ​വേ​ഷ​ക​രാ​ണ് പ​ങ്കെ​ടു​ക്കു​ക. ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ സീ​നി​യ​ര്‍ പ്ര​ഫ​സ​റാ​യ ഡോ. ​സ​ന്തോ​ഷ് ന​മ്പി​യു​ടെ കീ​ഴി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി​യ ഡോ. ​എ​സ്. ര​ശ്മി ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ പ്ലാ​ന്റ് ടാ​ക്സോ​ണ​മി​യു​ടെ ട്രാ​വ​ല്‍ ഗ്രാ​ന്റി​നും ഡോ. ​വി​ഷ്ണു​മോ​ഹ​ന്‍ ഇ​ന്ത്യ​ന്‍ സ​യ​ന്‍സ് ആ​ന്‍ഡ് എ​ഞ്ചി​നീ​യ​റി​ങ് റി​സ​ര്‍ച് ബോ​ര്‍ഡി​ന്റെ ട്രാ​വ​ല്‍ ഗ്രാ​ന്റി​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ലി​ക്ക​റ്റി​ലെ ത​ന്നെ പ്ര​ഫ​സ​റാ​യ ഡോ. ​പി. സു​നോ​ജ്കു​മാ​റി​ന് കീ​ഴി​ല്‍ ഗ​വേ​ഷ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​യാ​ളാ​ണ് ഡോ. ​പി. സൗ​മ്യ. നി​ല​വി​ല്‍ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ആ​ഷ്ന ടോം​സും അ​ശ്വ​തി ഗം​ഗ​യും. അ​സി. പ്ര​ഫ​സ​റാ​യ ഡോ. ​സി. പ്ര​മോ​ദി​ന് കീ​ഴി​ലെ ഗ​വേ​ഷ​ക​രാ​ണ് ഐ. ​അം​ബി​ക​യും വി.​വി. ദൃ​ശ്യ​യും (ഗ​വ. ബ്ര​ണ്ണ​ന്‍കോ​ള​ജ്, ത​ല​ശ്ശേ​രി).

Tags:    
News Summary - International Horticultural Congress in Spain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.