കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ ആ​രം​ഭി​ക്കു​ന്ന സ്‌​കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക്കി​നെ​ക്കു​റി​ച്ചു​ള്ള ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത വി​ദ​ഗ്ധ​ര്‍ വൈ​സ് ചാ​ന്‍സ​ല​ര്‍, സി​ന്‍ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ര്‍ക്കൊ​പ്പം

കാലിക്കറ്റിൽ ഒരുവര്‍ഷത്തിനകം സ്‌കൂള്‍ ഓഫ് മ്യൂസിക്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ ഒ​രു​വ​ര്‍ഷ​ത്തി​ന​കം സ്‌​കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക് ആ​രം​ഭി​ക്കാ​ന്‍ ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി. ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം അ​നൗ​പ​ചാ​രി​ക​മാ​യി ഈ ​മേ​ഖ​ല​യി​ല്‍ നി​ല്‍ക്കു​ന്ന​വ​ര്‍ക്കു​ള്ള തു​ട​ര്‍പ​ഠ​ന​ത്തി​നും സ​ഹാ​യ​ക​മാ​കു​ന്ന ത​ര​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ത​ന്നെ ആ​ദ്യ മി​ക​വി​ന്റെ കേ​ന്ദ്ര​മാ​കും ഇ​ത്. ക​ര്‍ണാ​ട്ടി​ക്, ഹി​ന്ദു​സ്ഥാ​നി, ഫോ​ക്, സൂ​ഫി തു​ട​ങ്ങി വി​വി​ധ സം​ഗീ​ത ശാ​ഖ​ക​ള്‍ക്കൊ​പ്പം പെ​ര്‍ഫോ​മി​ങ് ആ​ര്‍ട്‌​സ് കൂ​ടി ഉ​ള്‍പ്പെ​ടു​ന്ന​താ​കും കേ​ന്ദ്രം. ഇ​തി​നാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത കെ​ട്ടി​ട​മൊ​രു​ക്കും.

പ​ദ്ധ​തി ച​ര്‍ച്ച ചെ​യ്യാ​നു​ള്ള ആ​ദ്യ യോ​ഗ​ത്തി​ല്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍, സി​ന്‍ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ അ​ഡ്വ. പി.​കെ. ഖ​ലീ​മു​ദ്ദീ​ന്‍, ഡോ. ​പി.​പി. പ്ര​ദ്യു​മ്‌​ന​ന്‍, അ​ഡ്വ. എ​ല്‍.​ജി. ലി​ജീ​ഷ്, ഹി​ന്ദു​സ്ഥാ​നി വി​ദ​ഗ്ധ​രാ​യ അ​ര​ണ്യ കു​മാ​ര്‍ (ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​സ​ര്‍വ​ക​ലാ​ശാ​ല), കൃ​ഷ്ണ​മൂ​ര്‍ത്തി ഭ​ട്ട്, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​ല്‍ഫോ​ണ്‍സ് ജോ​സ​ഫ്, സം​ഗീ​ത നി​രൂ​പ​ക​ന്‍ ഇ. ​ജ​യ​കൃ​ഷ്ണ​ന്‍, പ്ര​ഫ. സു​നി​ല്‍, മ​ണി​ക​ണ്ഠ​ന്‍, സ്‌​കൂ​ള്‍ കോ ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​സി.​കെ. ജി​ഷ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഡി​സം​ബ​ര്‍ 13ന് ​സം​ഗീ​ത മേ​ഖ​ല​യി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള വി​ദ​ഗ്ധ​രെ ഉ​ള്‍പ്പെ​ടു​ത്തി ഏ​ക​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.

Tags:    
News Summary - School of Music under Calicut University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.