തേഞ്ഞിപ്പലം: ജില്ല അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ല ജൂനിയർ അത്ലറ്റിക്സ് മീറ്റിന് തുടക്കം. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന മീറ്റ് ആദ്യദിവസം പിന്നിട്ടപ്പോൾ 213.5 പോയന്റുമായി ഐഡിയൽ കടകശ്ശേരി ബഹുദൂരം മുന്നിലാണ്.
16 സ്വർണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഐഡിയലിന്റെ സമ്പാദ്യം. ഏഴ് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമായി 110.5 പോയന്റോടെ തിരുനാവായ നാവാമുകുന്ദ സ്പോർട്സ് അക്കാദമി രണ്ടാമതും 49 പോയന്റ് വീതം നേടി സി.എച്ച്.എം.എച്ച്.എസ്. സ്കൂൾ, പുക്കൊളത്തൂരും സി.എച്ച്.എം.കെ.എം.എച്ച്.എസ് സ്കൂൾ കാവനൂരും മൂന്നാം സ്ഥാനത്തുമുണ്ട്.
വിവിധ ഇനങ്ങളിലായി 10 പുതിയ മീറ്റ് റെക്കോഡുകളാണ് ചൊവ്വാഴ്ച പിറന്നത്. ജില്ലയിലെ മുപ്പതോളം ക്ലബുകളിൽ നിന്നായി അണ്ടർ - 14, അണ്ടർ -16, അണ്ടർ -18, അണ്ടർ - 20 എന്നീ നാല് വിഭാഗങ്ങളിലായി ആൺ- പെൺ ഇനങ്ങളിൽ 1500ൽ പരം കായിക താരങ്ങളാണ് മീറ്റിൽ പങ്കെടുക്കുന്നത്. വിജയികൾ ഒക്ടോബർ 10 മുതൽ 13 വരെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തന്നെ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ ജില്ലക്ക് വേണ്ടി മത്സരിക്കും.
യൂനിവേഴ്സിറ്റി കായികവിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ സെക്രട്ടറി വി.പി. മുഹമ്മദ് കാസിം, ഷാഫി അമ്മായത്ത്, അബ്ദുൽ കാദർ ബാപ്പു, സൈഫ് സാഹിദ്, ഷുക്കൂർ ഇല്ലത്ത്, കെ.കെ. രവീന്ദ്രൻ, ഡോ. ഇന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.