വളാഞ്ചേരി: പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ പ്രത്യേക വികസന പദ്ധതിയിൽനിന്ന് കോട്ടക്കൽ മണ്ഡലത്തിലെ 12 റോഡുകൾക്ക് 35.5 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചു.
മങ്കേരി വെണ്ടല്ലൂർ അൻവർ ഉസ്താദ് പടി -രണ്ട് ലക്ഷം, മോസ്ക്കോ പള്ളിക്കരപ്പടി റോഡ് -രണ്ട് ലക്ഷം, കോയഹാജിപ്പടി ടി.ടി. പടി റോഡ് -രണ്ട് ലക്ഷം (ഇരിമ്പിളിയം പഞ്ചായത്ത്), ഞാറ്റുകൊട്ട പൊരയിൽ പള്ളിയാലി റോഡ് കോൺക്രീറ്റ് -2.5 ലക്ഷം, പുത്തൻവളപ്പ് വെട്ട് തോട് റോഡ് -രണ്ട് ലക്ഷം, ചെറുപറമ്പ് എസ്.സി കോളനി റോഡ് -2.5 ലക്ഷം (പൊന്മള പഞ്ചായത്ത്), കല്ലാർമംഗലം ചെറുനിരപ്പ് റോഡ് -3.5 ലക്ഷം, പാലത്തിങ്ങൽ മാവുള്ളി റോഡ് - മൂന്ന് ലക്ഷം, മൂർക്കനാട് മസ്ജിദ് ചെരപ്പടി റോഡ് -നാല് ലക്ഷം, മുക്കണ്ണി തോട്ടുപാടം റോഡ് -3.5 ലക്ഷം (മാറാക്കര പഞ്ചായത്ത്), കരിമ്പനക്കുന്ന് അങ്കണവാടി റോഡ് -3.5 ലക്ഷം (വളാഞ്ചേരി നഗരസഭ), പഞ്ചായത്ത് വായനശാല ഏന്തീൻ കുട്ടിപ്പടി റോഡ് -അഞ്ച് ലക്ഷം (കുറ്റിപ്പുറം പഞ്ചായത്ത്) എന്നിങ്ങനെക്കാണ് ഭരണാനുമതിയായത്.
സാങ്കേതികാനുമതി ലഭ്യമായി ടെൻഡർ നടപടി പൂർത്തീകരിച്ച് എഗ്രിമെന്റ് നടപടികൾ പൂർത്തീകരിക്കുന്നതോടെ പ്രവൃത്തികൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.