വളാഞ്ചേരി: ലാബ് ഉടമയെ സംഘം ചേർന്ന് മർദിച്ചതായി പരാതി. വൈക്കത്തൂർ അർമ ലാബ് ഉടമ ഓവൻകുന്നത്ത് സുനിൽ സാദത്താണ് മർദനത്തിനിരയായത്. സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.
തലക്ക് പരിക്കേറ്റ സുനിൽ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വർഷങ്ങൾക്കു മുമ്പ് നടത്തിയ ബിസിനസുമായി ബന്ധപ്പെട്ടാണ് തൂത സ്വദേശിയായ സുനിൽ സാദത്തിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. സംഘം തടഞ്ഞു വെച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ലാബിന്റെ റൂമിൽ വച്ചും പുറത്തുവച്ചും തന്നെ മർദിച്ചതായി സുനിൽദാസ് പറയുന്നു. പ്രശ്നങ്ങൾ പറഞ്ഞു തീർത്തതായിരുന്നെന്നും എന്നാൽ അതിനെച്ചൊല്ലി വീണ്ടും സംസാരം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയും ആയിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
ആതവനാട് സ്വദേശികളായ പറമ്പിൽ മുഹമ്മദ് കോയ (63), പറമ്പിൽ ജാഫർ (46), കുറുമ്പത്തൂർ സ്വദേശി അലി ഹാജി (70), കൽപകഞ്ചേരി സ്വദേശി നാദിർ (46) എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
നാട്ടുകാർ പ്രതികളെ തടഞ്ഞുവെക്കുകയും തുടർന്ന് വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.