വളാഞ്ചേരി: സ്വകാര്യ ബസുകാരുടെ മിന്നൽ പണിമുടക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലച്ചു. വളാഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ബുധനാഴ്ച ഉച്ചക്കുശേഷം മുന്നറിയിപ്പുമില്ലാതെ പണിമുടക്കിയത്.
ദേശീയപാത കഞ്ഞിപ്പുരയിൽ ബുധനാഴ്ച രാവിലെ വളാഞ്ചേരിയിൽ നിന്ന് തിരൂരിലേക്ക് പോകുന്ന സ്വകാര്യ ബസും ആതവനാട് റോഡിൽനിന്ന് കഞ്ഞിപ്പുര ദേശീയപാതയിലേക്ക് കടക്കുകയായിരുന്ന കാറും അപകടത്തിൽപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇരുവാഹനത്തിലെയും ഡ്രൈവർമാർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ഇടപെടുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് പരിക്കേറ്റ ബസ് ഡ്രൈവറും കാർ ഡ്രൈവറും ഓട്ടോ ഡ്രൈവറും വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ ബസിലെ ഡ്രൈവറെ മർദിച്ചതിനെ തുടർന്ന് ബസ് തൊഴിലാളികൾ ബുധനാഴ്ച ഉച്ചക്കുശേഷം ബസ് ഓട്ടം നിർത്തിവെച്ചു. മിന്നൽ പണിമുടക്കിനെ തുടർന്ന് വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്കിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.