വണ്ടൂർ: താൻ ഉപയോഗിക്കാത്ത യു.പി.ഐ ആപ്പിലൂടെ മറ്റാരോ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതിന്‍റെ ഞെട്ടലിലാണ് വാണിയമ്പലം ശാന്തിനഗർ സ്വദേശി കോക്കാടൻ അനീസ് റഹ്മാൻ. വാണിയമ്പലം ഗ്രാമീണ ബാങ്കിൽ നിന്നാണ് പേ ടി.എം വഴി പണം പിൻവലിച്ചത്. അതേസമയം അനീസിന് പേ ടി.എമ്മിൽ അക്കൗണ്ട് ഇല്ല. കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്ന് തവണകളിലായി അനീസിന്‍റെ അക്കൗണ്ടിൽനിന്ന് ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടത്. ഞാറാഴ് ചയാണ് അനീസ് ഇത് ശ്രദ്ധിച്ചത്. ഉടനെ വാണിയമ്പലത്തെ ഗ്രാമീണ ബാങ്കിൽ ചെന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് പേ ടി.എം വഴിയാണ് പണം പിൻവലിച്ചതെന്ന് അറിയാൻ കഴിഞ്ഞത്. അനീസ് സൈബർ സെല്ലിൽ പരാതി നൽകി.
പേ ടി.എം ഉപയോഗിക്കാത്തയാൾക്ക് പണം നഷ്ടപ്പെട്ട സംഭവം ആദ്യമാണെന്നും ഇത്തരം പരാതികൾ ലഭിക്കുന്ന മുറക്ക് ഐ.ടി വിങ് അന്വേഷിച്ച് നടപടികളെടുക്കുകയാണ് പതിവെന്നും ഗ്രാമീൺ ബാങ്ക് മലപ്പുറം റീജനൽ മാനേജർ പറഞ്ഞു.
സാങ്കേതിക തകരാറുകൾ കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾക്ക് അക്കൗണ്ടിൽ നിന്നും നഷടപ്പെട്ട പണം ഒരാഴ്ചക്കകം തിരികെ ലഭിക്കാറുണ്ടെന്നുമായിരുന്നു അധികൃതരുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.