വണ്ടൂർ: അത്യാസന്ന നിലയിലായ രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് റെയിൽവേ ഗേറ്റിൽ കാത്തുകിടന്നത് 15 മിനിറ്റ്. വാണിയമ്പലം റെയിൽവേ ഗേറ്റിലാണ് ആംബുലൻസ് കുടുങ്ങിയത്. രണ്ട് ട്രെയിനുകൾ കടന്നുപോകേണ്ടതിനാൽ നിസ്സഹായരായി നോക്കിനിൽക്കേണ്ട ഗതികേടിലായി നാട്ടുകാരടക്കമുള്ളവർ. ദിവസം പത്തിലധികം തവണ ഗേറ്റടക്കുന്നതിനാൽ ഇവിടെ ആംബുലൻസുകളടക്കം രോഗികളുമായെത്തുന്ന വാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ്. റെയിൽവേ ഗേറ്റ് അടച്ചുണ്ടാവുന്ന ഗതാഗതതടസ്സത്തിനു പുറമെ തുറന്നശേഷം വാഹനത്തിരക്ക് കാരണമുണ്ടാവുന്ന ഗതാഗതക്കുരുക്കും പതിവാണ്. പ്രശ്നം പരിഹരിക്കുന്നതിന് ഇതിനകം അനുമതി ലഭിച്ച മേൽപാലത്തിന്റെ പ്രവൃത്തി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.