വണ്ടൂർ: വ്യാജമരുന്നുകളും കഞ്ചാവുമായി രണ്ടുപേർ വണ്ടൂർ എക്സൈസ് വകുപ്പിെൻറ പിടിയിൽ. കലക്ടർക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കാളികാവ് ചാഴിയോട് സ്വദേശികളായ സഹോദരങ്ങൾ പിടിയിലായത്.
എക്സൈസ് ഇൻസ്പെകർ എം.ഒ. വിനോദിെൻറ നേതൃത്വത്തിലാണ് കൂരിയമ്പലം പ്രസാദ് (31), പ്രസീദ് (29) എന്നിവരുടെ വീട്ടിൽ പരിശോധന നടത്തിയത്.
പ്രസാദിെൻറ പക്കൽനിന്ന് 50 ഗ്രാം കഞ്ചാവും പ്രസീദിൽനിന്ന് മാേനാരോഗത്തിനും വേദനസംഹാരിക്കും നിർദേശിക്കുന്ന 10 തരം ടാബ്ലറ്റുകളും കണ്ടെത്തി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കാത്ത മരുന്നുകളാണ് കണ്ടെത്തിയവയിലധികവും. ഹോമിയോ മരുന്ന് രൂപത്തിൽ വ്യാജമരുന്ന് നിർമിച്ച് വിതരണം ചെയ്യുന്നു എന്ന പരാതിയിലായിരുന്നു അറസ്റ്റ്.
പ്രതികൾക്കെതിരെ കഞ്ചാവ്, ലഹരി ഗുളികകൾ മുതലായവ കൈവശംെവച്ചതിനാണ് കേസെടുത്തത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണത്തിന് പി. അശോക്, സിവിൽ എക്സൈസ് ഓഫിസർമാരായ വി. സുഭാഷ്, വി. ലിജിൻ, സി.ഇ.ഒ നിമിഷ, കെ. നിസാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.