വണ്ടൂര്‍ (മലപ്പുറം): ഗൃഹനാഥനും ഭാര്യക്കും കോവിഡ് ബാധിച്ചതോടെ വീട്ടിലെ പശുക്കളെ കറക്കാന്‍ പഞ്ചായത്ത് പ്രസിഡൻറും വാര്‍ഡ് അംഗവും എത്തി. വണ്ടൂര്‍ പഞ്ചായത്തിലെ കൂരാട് വാര്‍ഡില്‍ ഉള്‍പ്പെട്ട തെക്കുപുറത്തായിരുന്നു സംഭവം.
നാല് പശുക്കളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ രണ്ടെണ്ണത്തിന് കറവ ഉണ്ടായിരുന്നു. എന്നാല്‍ കുടുംബം ക്വാറൻറീനില്‍ ആയതോടെ രണ്ടുദിവസമായി ഇവയുടെ പാല് എടുത്തിരുന്നില്ല. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പഞ്ചായത്ത് ഓഫിസില്‍ വിവരമറിയിച്ചത്.
പിന്നീട് പഞ്ചായത്ത് പ്രസിഡൻറ് പി. റുബീനയും ഏമങ്ങാട് വാര്‍ഡ് അംഗം വി.എം. സീനയും ചേര്‍ന്ന് രണ്ടു പശുക്കളുടേയും പാലെടുത്ത് നല്കി. വരുംദിവസങ്ങളില്‍ പശുക്കളെ കറക്കാൻ ആളെ കണ്ടെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.