വണ്ടൂർ: സ്ത്രീകളുടെ അതിജീവന പാതയില്‍ ആവേശം പകരുകയാണ് പോരൂരിലെ നാലു വയോധികരായ വീട്ടമ്മമാര്‍. ജീവിത സായാഹ്നത്തില്‍ സ്വയം തൊഴില്‍ മേഖലയില്‍ ആത്മവിശ്വാസത്തിെൻറ പുതിയ വിത്തിട്ടിരിക്കുകയാണ് ഇവര്‍ നാലുപേരും. ലോക് ഡൗണിനിടയിലും ഇവരുടെ കൂട്ടായ്മ കച്ചവടത്തിൽ വിജയഗാഥ കുറിക്കുകയാണ്.
പോരൂര്‍ യു.സി.എന്‍.എം.എം.യു.പി സ്കൂളില്‍നിന്ന് പ്രഥമാധ്യാപികയായി വിരമിച്ച 65 പിന്നിട്ട രാധടീച്ചർ നാട്ടുകാരികളും കൂട്ടുകാരികളുമായ സി.പി. ജാനകിയമ്മ, എം. കാര്‍ത്യായനി, കെ. വിജയലക്ഷ്മി എന്നിവരുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് സ്വയം സംരംഭമെന്ന ആശയത്തിലെത്തിയത്. തുടർന്ന് പോരൂര്‍ ശിവക്ഷേത്രത്തിനു സമീപത്തെ കടമുറിയില്‍ ചെറിയ രീതിയില്‍ തുണിക്കട ആരംഭിച്ചു.
സംഗതി നാട്ടുകാരും ഏറ്റെടുത്തതോടെ തൊട്ടടുത്ത കടമുറിയില്‍ സ്റ്റേഷനറി, പലചരക്ക് എന്നിവയും തുടങ്ങി. സാധനങ്ങള്‍ എടുക്കുന്നതും വിൽക്കുന്നതുമെല്ലാം ഇവര്‍ തന്നെ. എഴുപതു കഴിഞ്ഞ ജാനകിയമ്മക്കും കാര്ത്യാനിയമ്മക്കുമെല്ലാം കച്ചവടത്തില്‍ യൗവനത്തിെൻറ ചുറു ചുറുക്കാണ്.
ലാഭം എന്നതിനപ്പുറം സ്ത്രീകളെന്ന നിലയിലും വയോജനങ്ങളെന്ന നിലയിലും സമൂഹത്തിൽ നേരിടേണ്ടി വരുന്ന അരികുവത്കരണങ്ങൾക്കെതിരെ സന്ദേശം നൽകുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്ന് ഇവർ പറയുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിലൂടെ മാത്രമേ സ്ത്രീ ശാക്തീകരണം പൂർണമാവുകയുള്ളൂവെന്നും തങ്ങളുടെ വിജയം എല്ലാവർക്കും പ്രചോദനമാവട്ടെയെന്നുമാണ് ഇവർക്ക് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.