വണ്ടൂർ: എറിയാട് കാളപൂട്ട് കണ്ടത്തിന് സമീപം യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഭർതൃപീഡനം കാരണമെന്ന് പിതാവിെൻറ പരാതി. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി.
എറിയാട് ഇയ്യനാംകുന്നൻ ഷിഹാബിെൻറ ഭാര്യ മുംതാസിനെയാണ് (33) ശനിയാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹതയുണ്ടെന്നും ഭർത്താവിെൻറ വീട്ടിലെ സമീപവാസിയിൽ നിന്നാണ് മരണവിവരം അറിഞ്ഞതെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയതാണെന്നും പിതാവ് കാളികാവ് മങ്കുണ്ട് ടി.എം.എസ്. മുഹമ്മദലി നൽകിയ പരാതിയിൽ പറയുന്നു.
മാനസിക പീഡനം മൂലം പല തവണ സ്വന്തം വീട്ടിൽ വന്ന്താമസിക്കാറുണ്ടായിരുന്നെന്നും മധ്യസ്ഥർ ഇടപെട്ട് വീണ്ടും കൂട്ടിക്കൊണ്ടു പോവാറാണ് പതിവെന്നും പിതാവ് പറഞ്ഞു.
ഭർത്താവുമായി അകന്ന് പിതാവിനൊപ്പം താമസിച്ചിരുന്ന മുംതാസ്15 ദിവസം മുമ്പാണ് ഭർത്താവിെൻറ കൂടെ തിരിച്ച് പോയെതന്നും ജില്ല പൊലീസ് മേധാവി, കാളികാവ്, വണ്ടൂർ പോലീസ് ഇൻസ്പെക്ടർമാർ എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നു.
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ വാതിൽ പൊളിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നും സംഭവം ആത്മഹത്യയാണെന്നുമാണ് ഭർത്താവിെൻറ ബന്ധുക്കൾ നൽകുന്ന വിശദീകരണം. മുംതാസിന് 17 വയസ്സുള്ള മകനടക്കം മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.