വണ്ടൂർ: വാണിയമ്പലം റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം. റെയിൽവേ പാതയോരത്ത് വെട്ടിയിട്ട മരങ്ങളും കുറ്റിക്കാടുകളും കത്തി നശിച്ചു. വാണിയമ്പലം ഗവ. ഹൈസ്കൂളിന് എതിർവശത്ത് വൈകുന്നേരം അഞ്ചോടെയാണ് തീപിടിത്തം ഉണ്ടായത്.
മുമ്പ് വെട്ടിയിട്ട മരത്തടികളും അടുത്തിടെ വൈദ്യുതീകരണത്തിനായി മുറിച്ചിട്ട മരത്തടികളുമാണ് കത്തിയമർന്നത്. ഈ ഭാഗത്തെ മരത്തടികൾ നീക്കം ചെയ്യാൻ അഗ്നിശമനസേന പലതവണ റെയിൽവേ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. തിരുവാലിയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്.
റെയിൽവേ വികസന പരിപാടികളുടെ ഭാഗമായി വ്യാപകമായി മുറിച്ചിട്ട വലിയ തേക്ക് തടികൾ മാറ്റുകയോ ലേലം വിളിച്ച് വിൽപന നടത്തുകയോ ചെയ്യാത്തതിനാൽ ഇവ പകുതിയിലധികം ദ്രവിച്ചു നശിച്ചിട്ടുണ്ട്. അവശേഷിക്കുന്നവയാണ് ഇത്തരം തീപിടിത്തത്തിൽ നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.