വണ്ടൂർ (മലപ്പുറം): സ്വത്ത് വീതം വെക്കുന്നതിനെ ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പഴയ വാണിയമ്പലം പരേതനായ കൂറ്റഞ്ചേരി നാരായണെൻറ മകൻ വിജേഷാണ് (37) മരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു വിജേഷ്.
ശനിയാഴ്ച വൈകീട്ട് നാേലാടെയായിരുന്നു സംഭവം. വിജേഷിെൻറ അമ്മാവെൻറ മകനും പ്രതിയുമായ ഓമാനി മനോജ് രക്ഷപ്പെട്ടു.
പഴയ വാണിയമ്പലത്തുള്ള മനോജിെൻറ അച്ഛെൻറ തറവാട് സ്ഥലം വീതം വെക്കാൻ ശനിയാഴ്ച രാവിലെ ചർച്ച നടന്നിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഒത്തുതീർപ്പിലെത്തുകയും ചെയ്തു. പിന്നീട് വൈകീട്ട് വീണ്ടും ഇേതക്കുറിച്ച് വാക്കേറ്റം ഉണ്ടാവുകയും മനോജ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിെൻറ വയറ്റിൽ കുത്തുകയുമായിരുന്നു.
ഉടൻ ബന്ധുക്കൾക്ക് നേരെ കത്തി വീശി മനോജ് ബൈക്കിൽ കയറി രക്ഷപ്പെട്ടു. വിജേഷിനെ സമീപത്തുള്ള ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഖിലയാണ് ഭാര്യ. മക്കൾ: അവന്തിക, അശ്വാനന്ദ്, ആറു മാസം പ്രായമുള്ള അനന്ദിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.