വണ്ടൂർ: സ്വതന്ത്ര ഭാരതത്തിെൻറ ചരിത്രത്തിൽനിന്ന് വാരിയൻകുന്നെൻറ ജ്വലിക്കുന്ന ഓർമകൾ ആർക്കും മായ്ക്കാനാകില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ. മലബാർ സമരത്തിെൻറ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ്.ഐ.ഒ ജില്ല കമ്മിറ്റി നടത്തുന്ന 'ഇസ്സത്താണിരുപത്തൊന്ന്' കാമ്പയിനിെൻറ ഭാഗമായി വാരിയൻകുന്നത്ത് നഗറില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ബാസിത് താനൂർ അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്വി മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൽമാനുൽ ഫരിസ്, അമീൻ മമ്പാട്, കെ.പി. തഷ്രീഫ്, സെക്രട്ടറി ഫവാസ് അമ്പാളി, സോളിഡാരിറ്റി ജില്ല സെക്രട്ടറി അബൂ ഇസ്ഹാഖ്, ജി.ഐ.ഒ ജില്ല ജോ. സെക്രട്ടറി അഫ്റ ശിഹാബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.