വണ്ടൂർ: ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതവീഥി പദ്ധതിയുമായി ബന്ധപ്പെട്ട് മഞ്ചേരി റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ച ചെടികൾ ഭക്ഷണമാക്കി കന്നുകാലികൾ. വില കൂടിയ ചെടികളാണ് കന്നുകാലികൾ നശിപ്പിക്കുന്നത്.
ചെടികൾ വ്യാപകമായി നശിപ്പിക്കുന്നുവെന്ന പരാതിയുമായി നേരത്തേ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. േബ്ലാക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അങ്ങാടിയിൽ നടപ്പാക്കുന്ന ശുചീകരണ സൗന്ദര്യവത്കരണ പദ്ധതിയാണ് ഹരിത വീഥി.
23 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ഒമ്പതു ലക്ഷം ചെലവിലാണ് ആയിരത്തോളം പൂച്ചട്ടികൾ പ്രത്യേകം റോഡരികിൽ സ്ഥാപിക്കുന്നത്. ഗേൾസ് സ്കൂളിനു സമീപത്തെ ഡിവൈഡറിൽ നിന്നാണ് കന്നുകാലികൾ ചെടികൾ തിന്നുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.