വണ്ടൂർ: അർധരാത്രി കല്ലെറിഞ്ഞ് വീടിെൻറ ജനലുകളും വീടിന് മുന്നിൽ നിർത്തിയിട്ട കാറും തകർത്തതായി പരാതി. വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ കാഞ്ഞിരംപാടം കോട്ടോല കൃഷ്ണദാസിെൻറ വീട്ടിലാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.
ചൊവ്വാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. ജനലിന് കല്ലെറിയുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ഈ സമയം തന്നെ കാറിന് കല്ലെറിയുന്ന വലിയ ശബ്ദവും കേട്ടു. ലൈറ്റ് തെളിയിച്ചതോടെ ചിലർ വീടിെൻറ പിറകുവശത്തുനിന്ന് ഓടിമറയുന്നതാണ് കണ്ടതെന്ന് വീട്ടുടമ പറഞ്ഞു.
കല്ലേറിൽ കാറിെൻറ പ്രധാന ഗ്ലാസ് അടക്കം തകർന്നു. പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡൻറായ കൃഷ്ണദാസ് വണ്ടൂരിലെ അഗ്രികൾചറൽ എംപ്ലോയ്മെൻറ് കോഓപറേറ്റിവ് സൊസൈറ്റി കലക്ഷൻ ഏജൻറ് കൂടിയാണ്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണോ എന്ന് സംശയമുണ്ട്. അക്രമത്തിൽ 35,000 രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വണ്ടൂർ: ഏരിയയിലെ കാഞ്ഞിരമ്പാടം പത്ര ഏജൻറ് കൃഷ്ണദാസ് കോട്ടോലയുടെ വീടും കാറും എറിഞ്ഞ് തകർത്ത അക്രമികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻറ്സ് അസോസിയേഷൻ ഏരിയ കമ്മിറ്റി അങ്ങാടിയിൽ പ്രകടനം നടത്തി.
പ്രസിഡൻറ് പി. ഇസ്ഹാഖ് പോരൂർ, സെക്രട്ടറി അമീൻ നാലകത്ത്, ട്രഷറർ നെച്ചിക്കാടൻ സാഹിർ, ടി.പി. ഉസ്മാൻ, റഷീദ് ഉദിരംപൊയിൽ, കെ. സമീർ ബാബു, പി. വിജയകുമാർ, ഫൈസൽ പള്ളിശ്ശേരി, ഇ. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.